ഇസ്‌ലാമിലെ ഇല്ലാ കഥകൾ പാർട്ട് # 9
നജ്രാനിലെ ക്രിസ്ത്യൻ പുരോഹിതർക്ക് റസൂലിന്റെ ( സ ) പള്ളിയിൽ പ്രാർത്ഥനക്ക് അനുവാദം നൽകി യമനിനടുത്തുള്ള നജ്റാനിൽ നിന്നും ചില ക്രിസ്തീയ പുരോഹിതർ റസൂലിനെ കണ്ടു സംസാരിക്കാൻ മദീനയിൽ വരികയും അവരോട് റസൂൽ ( സ ) സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ പ്രാർത്ഥനാ സമയമായപ്പോൾ അവർക്ക് മസ്ജിദു നബവിയിൽ തന്നെ പ്രാർത്ഥിക്കാൻ റസൂൽ അനുവാദം നൽകി എന്നതാണ് നമ്മൾ കേട്ട കഥ. മത സൗഹാർദ്ദ വേദികളിൽ നിരന്തരം കേൾക്കുന്ന കഥയാണിത് പലരും ഇസ്ലാമിന്റെ സഹിഷ്ണുതക്ക് ഉദാഹരമായിട്ടും ഇത് എഴുതാറും പറയാറുമുണ്ട്. രണ്ട് കാര്യങ്ങളാണ് ഈ വിഷയത്തിൽ നമ്മൾ മനസ്സിലാക്കേണ്ടത്. ഒന്ന്: ഇത് റസൂലിലേക്ക് ചേർത്തി പറയുന്ന സംഭവം ആയതിനാൽ സ്വഹീഹായ സനദ് ആവശ്യമാണ് ഈ സംഭവം ചില ചരിത്ര ഗ്രന്ഥങ്ങളിലും, ചില തഫ്സീറുകളിലും വന്നിട്ടുണ്ടെങ്കിലും സനദ് സ്വഹീഹല്ല എന്നാണ് എല്ലാ പണ്ഡിതൻമാരും ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ട്: ഒരു കാരണവശാലും ഈ സംഭവം ഒരു തെളിവായി ഉദ്ധരിക്കാൻ പാടില്ല എന്നാണ് പണ്ഡിതന്മാർ പറഞ്ഞത് കാരണം അത് ഖുർആനിന്നു എതിരാണ്. അള്ളാഹു ഖുർആനിൽ പറഞ്ഞു { وَأَنَّ ٱلۡمَسَٰجِدَ لِلّ...