ഇസ്‌ലാമിലെ ഇല്ലാ കഥകൾ പാർട്ട്‌ # 9

നജ്രാനിലെ ക്രിസ്ത്യൻ പുരോഹിതർക്ക് റസൂലിന്റെ ( സ ) പള്ളിയിൽ പ്രാർത്ഥനക്ക് അനുവാദം നൽകി 

യമനിനടുത്തുള്ള നജ്റാനിൽ  നിന്നും ചില ക്രിസ്തീയ പുരോഹിതർ റസൂലിനെ കണ്ടു സംസാരിക്കാൻ മദീനയിൽ  വരികയും അവരോട് റസൂൽ
( സ ) സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ പ്രാർത്ഥനാ സമയമായപ്പോൾ അവർക്ക് മസ്ജിദു നബവിയിൽ  തന്നെ പ്രാർത്ഥിക്കാൻ  റസൂൽ അനുവാദം നൽകി എന്നതാണ് നമ്മൾ കേട്ട കഥ.

മത സൗഹാർദ്ദ വേദികളിൽ നിരന്തരം കേൾക്കുന്ന കഥയാണിത്  പലരും ഇസ്ലാമിന്റെ സഹിഷ്ണുതക്ക്  ഉദാഹരമായിട്ടും ഇത് എഴുതാറും പറയാറുമുണ്ട്.

രണ്ട് കാര്യങ്ങളാണ് ഈ വിഷയത്തിൽ  നമ്മൾ മനസ്സിലാക്കേണ്ടത്.

ഒന്ന്:  ഇത് റസൂലിലേക്ക് ചേർത്തി പറയുന്ന സംഭവം ആയതിനാൽ സ്വഹീഹായ സനദ് ആവശ്യമാണ്‌ ഈ സംഭവം ചില ചരിത്ര ഗ്രന്ഥങ്ങളിലും, ചില തഫ്സീറുകളിലും  വന്നിട്ടുണ്ടെങ്കിലും സനദ് സ്വഹീഹല്ല എന്നാണ് എല്ലാ പണ്ഡിതൻമാരും ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.

രണ്ട്: ഒരു കാരണവശാലും  ഈ സംഭവം ഒരു തെളിവായി ഉദ്ധരിക്കാൻ പാടില്ല എന്നാണ് പണ്ഡിതന്മാർ പറഞ്ഞത്  കാരണം അത് ഖുർആനിന്നു എതിരാണ്.

അള്ളാഹു ഖുർആനിൽ പറഞ്ഞു
{ وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا }
[Surah Al-Jinn: 18]
മസ്‌ജിദുകൾ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കരുത്.

അല്ലാഹുവിനേ വിളിച്ചു പ്രാർഥിക്കുന്ന പള്ളികളിൽ  അല്ലാഹുവിന്റെ പുറമെ വേറെ ആരെയും വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല എന്ന് വ്യക്തമായി അള്ളാഹു കൽപ്പിക്കുമ്പോൾ ഈ സംഭവം എഴുതുകയും പറയുകയും ചെയ്യുന്ന ആളുകൾ പരോക്ഷമായി അങ്ങിനെ ചെയ്യാൻ തെളിവുണ്ട് എന്ന് സ്ഥാപിക്കുകയാണ്.

ഈ സംഭവം തെളിവാക്കി ചിലരെങ്കിലും 
പള്ളികളിൽ ഇതര മതസ്ഥർക്ക് ആരാധനക്ക് സൗകര്യം ചെയ്തു കൊടുക്കാനും സാധ്യതയുണ്ട്.

മുഹിയിദ്ദീൻ ഷൈഖിനെ വിളിച്ചു തേടുന്ന  കുത്ബിയ്യത് എന്ന പരിപാടി പള്ളികളിൽ  വെച്ച് നടത്തുന്ന ആളുകളെ ഈ ആയത്ത് കൊണ്ട് എതിർക്കുന്ന നമുക്ക് എങ്ങിനെയാണ് ഇതര മതസ്ഥർ അവരുടെ ദൈവങ്ങളെ വിളിച്ചു തേടുന്ന ആരാധന പള്ളിയിൽ അനുവദിക്കാൻ സാധിക്കുക?എങ്ങിനെയാണ് അതിനു സഹായകമായേക്കാവുന്ന ഈ കഥ ഉദ്ദരിക്കാൻ സാധിക്കുക?

കൂടുതൽ പഠിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക

https://islamqa.info/ar/330474

https://www.antishubohat.net/2020/08/09/n-najran/

ജമാൽ ആറ്റിങ്ങൽ

Comments